ഫാന്‍സിന്റെ കൂട്ടത്തില്‍ അഞ്ചാം
ക്ലാസ്സ് വരെയെങ്കിലും കണക്ക് പഠിച്ചിട്ടുള്ളതും,
സാമാന്യം ഇംഗ്ലീഷ് കൂട്ടിവായിക്കാനുള്ള വിവരമുള്ളവരുമുണ്ടെങ്കില് അവരോടെല്ലാം സിമ്പിൾ മാത്തമാറ്റിക്സ് വച്ച് ദി ഗ്രേറ്റ് ഫാദറിന്റെ ഔട്ട് സൈഡ് കേരള കളക്ഷനെക്കുറിച്ച് ചില സംശയങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുകയാണ്.
ഇതോടൊപ്പം ചേർത്തിരിക്കുന്ന ഒന്നാമത്തെ ചിത്രം ആഗസ്റ്റ് സിനിമാസ് മാര്‍ച്ച് 30 നു ഒഫീഷ്യല്‍ പേജിലൂടെ പബ്ലിഷ് ചെയ്ത ഔട്ട്സൈഡ് കേരള തിയറ്റർ ലിസ്റ്റാണ്. അതിൽ നല്ല വ്യക്തമായി തിയറ്ററുകളുടെ പേരും
അവിടത്തെ ഷോ ടൈമും കൊടുത്തിട്ടുണ്ട്. മിക്കവാറും തിയറ്ററുകളില്‍ ഒന്നോ രണ്ടോ പ്രദര്‍ശനം മാത്രമേ
ഉള്ളൂ.
ബാംഗ്ലൂര്‍ 18ഷോ, മൈസൂര്‍ 2ഷോ, മാംഗ്ലൂര്‍
9ഷോ, മണിപ്പാല്‍ 1ഷോ, ചെന്നൈ 19ഷോ, കോയമ്പത്തൂര്‍ 6ഷോ,ഈറോഡ് 1 ഷോ, മധുരൈ 1ഷോ,വെള്ളൂര്‍
1ഷോ, ഹൈദ്രാബാദില്‍ 2ഷോ, വിശാഖപട്ടണം 1ഷോ, ബോംബേ 35ഷോ, പൂനെ 7ഷോ, ഗോവ 4ഷോ, ഗുജറാത്ത്
21, ഡെല്‍ഹി 21 ഷോ, ജാര്‍ഖണ്ഡ് 1ഷോ, ഒറീസ്സ 1ഷോ, മധ്യപ്രദേശ്
1ഷോ, കോല്‍ക്കത്ത 1ഷോ, പഞ്ചാബ് 1ഷോ. മൊത്തം 154 ഷോസ്!!! ആഗറ്റ് സിനിമാസ്
ഒഫീഷ്യലായി പബ്ലിഷ് ചെയ്ത ലിസ്റ്റിന്റെ കാര്യമാണ് ഈ പറയുന്നത് കേട്ടോ.

ഇനി ബുക്ക് മൈ ഷോ പോലുള്ള സൈറ്റുകൾ വഴി ഒന്ന് ചെക്ക് ചെയ്താൽ അറിയാം സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകളുടെ കപ്പാസിറ്റി എത്രയെന്ന്. അതിൽ ഭൂരിഭാഗവും 120-250 റേഞ്ചാണ്. ടിക്കറ്റ് റേറ്റ് 120- 180 ആവറേജ്. ആര്‍ക്കു
വേണമെങ്കിലും പരിശോധിക്കാം. അല്പം സ്പീഡുള്ള നെറ്റ് കണക്ഷന് മാത്രം മതി.
ഇനി രണ്ടാമത്തെ ഫോട്ടോയിൽ ഗ്രേറ്റ് ഫാദറിന്റെ കേരളത്തിന് പുറത്തുനിന്നുള്ള ഡെയ്ലി കളക്ഷൻ റിപ്പോർട്ടാണ്. അതിൽ പറയുന്നത് ഔട്ട് സൈഡ് റിലീസ് ചെയ്ത ആദ്യ ദിവസം 2.18 കോടി കളക്ട് ചെയ്തു എന്നാണ്. തുടർന്ന് 1.58, 1.61 എന്നും കാണാം.
ഇനി നമുക്ക് ഒരു കണക്ക് നോക്കാം. നാലാം ക്ലാസ്സിലെ
വഴിക്കണക്ക് ഓര്‍മ്മയിലുണ്ടായാല്‍ മതി. ആവറേജ് തിയറ്റർ കപ്പാസിറ്റി 300 എന്നുതന്നെ എടുക്കാം (അത്രയുമില്ല എങ്കിലും) ടിക്കറ്റ് റേറ്റ് 120 ഉം 150 ഒക്കെ അവിടെ നിക്കട്ടെ 200 എന്ന് റൗണ്ട് ഓഫ് ചെയ്യാം. ടോട്ടൽ ഷോ ആഗസ്റ്റ് സിനിമാസ് പറഞ്ഞ പോലെ 154. ഒക്യുപ്പൻസി 100% തന്നെ ഇരിക്കട്ടെ.
300 സീറ്റിങ് കപ്പാസിറ്റി ഉള്ള ഒരു തിയറ്ററിൽ 200 രൂപ നിരക്കിൽ ഒരു ഷോക്ക് കിട്ടുന്ന തുക 300*200=60000/-
ഒരു ദിവസത്തെ മൊത്തം 154 ഷോയ്ക്ക് കിട്ടുന്ന തുക 60000*154=9240000/-
ഇനി ചോദ്യം ആദ്യ ദിവസത്തെ 21800000 നിന്നും 9240000 കുറച്ചാൽ വരുന്ന 12560000/- രൂപയുടെ സോഴ്സെന്താ? 100% ഒക്യുപ്പൻസിയിൽ 3 ദിവസം കേരളത്തിന് വെളിയിൽ പ്രദർശിപ്പിച്ചു എന്ന്
വെച്ചാലും ഒരു ദിവസം ഒരു കോടി പോലും കളക്ഷന്‍ എത്തുന്നില്ല. പിന്നെയീ 2.18 ഉം 1.58
ഉം ഒക്കെ എവിടെനിന്നും വന്നു?
നിലവില്‍ സിനിമ 7 ദിവസം കൊണ്ട് 30
കോടി എത്തി എന്നാണ് പറയുന്നത്. അതായത് ആദ്യ ദിവസത്തെ 4.31 കോടി മാറ്റിയാല്‍ 25.69
കോടി. അതായത് ദിവസവും 4.28 കോടി! കേരളത്തിന് പുറത്തെ 154 ഷോ 100% ഒക്ക്യുപ്പന്സിയില്
നേടാവുന്ന 9240000/- കുറച്ചാല്‍ 3.36 കോടി
ദിവസവും കേരളത്തിലെ തിയറ്ററുകളില്‍ നിന്നും നേടുന്നുണ്ടെന്നാണ് വെപ്പ്. 202 തിയറ്ററില്‍
റിലീസ് ചെയ്ത സിനിമ നിലവില്‍ ഇപ്പോ എത്ര
തിയറ്ററിലുണ്ട്? 2.48 കോടി ആദ്യദിനം കളക്ട് ചെയ്ത കസബക്കു ഉണ്ടായതില്‍ കൂടുതല്‍ തിരക്കും
ജനക്കൂട്ടവും എല്ലാ ദിവസവും ഗ്രേറ്റ്
ഫാദറിന്റെ തിയറ്ററുകളില്‍ ഇപ്പോഴുമുണ്ടെന്നല്ലേ
അതിനര്‍ത്ഥം? സാമാന്യ ബുദ്ധിയുള്ള ഒരൊറ്റ മമ്മൂട്ടി ഫാന്‍സുപോലും
അത് സത്യമാണെന്ന് പറയുമെന്ന്
തോന്നുന്നില്ല. (സാമാന്യ
ബുദ്ധിയുള്ളവരുടെ മാത്രം കാര്യമാണ് കേട്ടോ) കേരളത്തിന് പുറത്തുള്ള തിയറ്റര്‍
ഒക്യുപ്പന്‍സി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് സൈറ്റുകളില്‍ കണ്ടാല്‍ ഫാന്‍സിന്റെ
ഹൃദയം തകര്ന്നുപോകുമെന്നത് മറ്റൊരു സത്യം.
ഓണ്‍ലൈന്‍ ബോക്സോഫീസ് റിപ്പോര്‍ട്ട് തള്ളുന്നവര്‍
കേരളത്തിന് പുറത്തെ എല്ലാ തിയറ്ററിലും കേരളത്തിലേതുപോലെ 4 ഷോ വീതം ഉണ്ടെന്ന്
ധരിച്ച് വശായവരാണ്.
തങ്ങളുടെ പേജിന്റെ റീച്ച് കൂട്ടാന്‍ തോന്നുന്നത് പോലെ
കണക്കുണ്ടാക്കുന്നവര്. സാക്ഷാല്‍ മമ്മൂട്ടി പോലും അത് വിശ്വസിച്ചു പോയി!
ആഗസ്ത് സിനിമാസിന്റെ തലപ്പത്തുള്ളവര്‍ എന്തായാലും നല്ല
ബുദ്ധിയുള്ളവരാണ്. ആദ്യ ദിവസത്തെ കളക്ഷന്‍ മാത്രമേ അവര്‍ ഒഫീഷ്യലായി അനൌണ്സ്
ചെയ്തുള്ളൂ. പിന്നെ ഇരുപത് കോടി തള്ളിയ ഒരു പേജിന്റെ പോസ്റ്റ് ഒരു താങ്ക്സും
വെച്ച് അങ്ങോട്ട് ഷെയര്‍ ചെയ്തു. അത് കച്ചവട തന്ത്രം. പിന്നീട് വന്ന ഒരൊറ്റ ലൈവ്
വീഡിയോയിലും അവര്‍ സിനിമ വന്‍ വിജയമാണെന്നും റെക്കോര്‍ഡ് വിജയമാണെന്നും
പറയുന്നതല്ലാതെ ഇതുവരെയുള്ള കളക്ഷന്റെ ഡീടയില്സ് ഒഫീഷ്യലായി
പുറത്തുവിട്ടിട്ടില്ല.
മലയാള സിനിമ രാജ്യം മുഴുവൻ മാർക്കറ്റ് ചെയ്യാനാവുന്ന വിധത്തിൽ വളരുന്നത് എല്ലാ സിനിമാ പ്രേമികൾക്കും അഭിമാനിക്കാവുന്ന കാര്യമാണ്. പക്ഷേ ഇതുപോലുള്ള അടിസ്ഥാന രഹിതമായ കണക്കുകൾ പടച്ചുണ്ടാക്കിയിട്ട് ആർക്കെന്ത് പ്രയോജനം?
(മേല്പറഞ്ഞ കണക്കുകളെ
കാര്യ കാരണ സഹിതം ഖണ്ഡിക്കാന്‍ പറ്റുന്നവര്‍ക്ക് അതാവാം, അല്ലാതെ
ഒരുമാതിരി അരിയെത്രയെന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്ന മട്ടിലുള്ള കട്ട്
പേസ്റ്റ് പോസ്റ്റും കൊണ്ട് വന്നേക്കരുത്. വേണ്ട... വേണ്ടാത്തോണ്ടാ)
#greatfathercollectionreport