Sunday, April 24, 2016

ശബരിമലയും സ്ത്രീപ്രവേശനവും.
ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്നതിനെ ചൊല്ലി സുപ്രീം കോടതിയിൽ വാദം നടപ്പുണ്ടല്ലോ....വിശ്വാസമുള്ള ആർക്കും ശബരിമലയിൽ പ്രവേശിക്കാൻ വിലക്കൊന്നുമില്ല. വിശ്വാസി എന്നു പറയുമ്പോൾ, ക്ഷേത്രത്തിലെ ആചാരങ്ങളിൽ അടിയുറച്ച് വിശ്വസിക്കുന്ന ആൾ എന്നാണല്ലോ അർത്ഥം. അപ്പോൾ തുടർച്ചയായി നാല്പത്തൊന്ന് ദിവസം വ്രതം നോൽക്കാൻ പറ്റാത്ത സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കരുത് എന്ന നിർദ്ദേശവും പാലിച്ചേ മതിയാകൂ. അതിന് തയ്യാറാകാത്ത ഒരാളെ അല്ലെങ്കിൽ ആളുകളെ നമുക്ക് വിശ്വാസി എന്ന് വിശേഷിപ്പിക്കാൻ പറ്റുമോസത്യത്തിൽ ആരാണ് വാദത്തിന് പിന്നിൽ? എവിടെ നിന്നാണ് കേസിന്റെ ഉത്ഭവം? കേരളത്തിലെ വിശ്വാസികളായ സ്ത്രീ സമൂഹം ആവശ്യമുന്നയിച്ച് പ്രക്ഷോഭം നടത്തിയിട്ടുണ്ടോ? പ്രസ്താവനകളിറക്കിയിട്ടുണ്ടോപ്ലീസ് നോട്ട് പോയിന്റ് 'വിശ്വാസികളായ സ്ത്രീ സമൂഹം'...

 എന്റെ അറിവിൽ അങ്ങിനൊന്ന് കേട്ട്കേൾവി പോലും ഇല്ല. പിന്നെ ആർക്കാണ് ശബരിമലയിൽ നിലവിലുള്ളത് സ്ത്രീ വിരുദ്ധമായ ആചാരമാണെന്ന്  തോന്നിയത്? ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും ആരാണിതിന് പിന്നിലെന്ന്. ഒരു വിഷയത്തിൽ നിരന്തരം പ്രസ്താവനകളിറക്കുന്ന കുറെ ഫെമിനിസ്റ്റ് ചേടത്തിമാർ പിന്നെ വിശ്വാസികളേയും അവരുടെ ആചാരങ്ങളേയും പഞ്ചപുച്ഛം പരിഹസിക്കുന്ന കുറേ വരട്ടുതത്വവാദക്കാർ. അല്ലാതെ ആർക്കാണ് ശബരിമലയുടെ കാര്യത്തിൽ ഇത്ര വേവലാതി?

പറയുമ്പോൾ എല്ലാം പറയണംശബരിമല ശ്രീ ധർമ്മ ശാസ്താവിനെ ഒന്ന് കണ്ട് വണങ്ങി അനുഗ്രഹം വാങ്ങാനോ അതാഗ്രഹിക്കുന്ന സ്ത്രീ സമൂഹത്തിന് ആശ്വാസം പകരാനോ ഒന്നുമല്ല കേസ് നടത്തുന്നവരുടെ ഉദ്ദേശലക്ഷ്യം....അത് തികഞ്ഞ ഹൈന്ദവ വിരുദ്ധത ഒന്നുമാത്രമാണ്. അല്ലെങ്കിൽ പിന്നെ തികഞ്ഞ സ്ത്രീ വിരുദ്ധത വച്ചു പുലർത്തുന്ന ഇതര മത വിഭാഗങ്ങൾക്കെതിരെ ഇവരുടെ നാവ് പൊങ്ങാത്തതെന്താ? അതിനിത്തിരി പുളിക്കും. ഒരു വിഷയം വരുമ്പോൾ പുരോഗമന ചിന്താഗതിക്കാരുടെ നട്ടെല്ല് നല്ല ഒന്നാന്തരം റബ്ബറാകും.

ഒരു ഉദാഹരണം പറയാം. പശുവിനെ കണ്ടാൽ കറിവെച്ച് കഴിക്കണമെന്നും ആനയെ വെയിലുകൊള്ളിക്കരുതെന്നും ആഹ്വാനം ചെയ്ത ഒരു ടീച്ചറുണ്ട് മദ്ധ്യകേരളത്തിൽ. അങ്ങേയറ്റം ഇടതുപക്ഷ ചിന്താഗതി പുലർത്തുന്ന  മൂപ്പത്ത്യാര് പക്ഷേ വിവാഹം കഴിച്ചിരിക്കുന്നതൊരു ഹിന്ദുവിനെയാണ്. സ്വന്തം കുട്ടിയുടെ ചോറൂണും നൂലുകെട്ടും പോലുള്ള ചടങ്ങുകൾ നടത്തിയത് ക്ഷേത്രത്തിലാണ്. അതിന് അവർ പറയുന്ന ന്യായം സ്വന്തം ബന്ധുജനങ്ങളുടെ വിശ്വാസത്തെ മാനിക്കുന്നതുകൊണ്ടാണ് എന്നാണ്. അതായത് സ്വന്തം വീട്ടുകാരുടെ വിശ്വാസങ്ങളെ മാനിക്കാൻ മനസ്സുള്ള ഇവർക്ക് അതേ വിശ്വാസം പുലർത്തുന്ന മറ്റുള്ളവരെ വിമർശിക്കാൻ എന്തവകാശം...?


ഉറക്കാത്ത നട്ടെല്ലും ഉളുപ്പില്ലാത്ത നാവുമുള്ള ഇത്തരം പരിഷകളോട് ഒന്നേ പറയാനുള്ളൂ.... നിങ്ങളാരും ഞങ്ങൾ വിശ്വാസികളുടെ ആചാരങ്ങളിൽ കൈകടത്തുകയോ വേവലാതിപ്പെടുകയോ ചെയ്യണ്ട. പുറമെനിന്നാരും ഞങ്ങളുടെ വാക്താക്കളാവുകയും വേണ്ട. വിപ്ലവം പ്രസംഗിക്കുകയും, വിശ്വാസം കൊണ്ടുനടക്കുകയും ചെയ്യുന്ന രാഷ്ട്രീയ ഹിജഡകളുടെ കാര്യമാണ് കഷ്ടം. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് പറഞ്ഞാൽ തങ്ങളുടെ വിശ്വാസം മറനീക്കി പുറത്തുവരും. ഇനി പ്രവേശിപ്പിക്കണമെന്ന് പറഞ്ഞാലോ, വിശ്വാസി സമൂഹത്തിന്റെ വോട്ടുകൾ തങ്ങൾക്കെതിരായി ഏകീകരിക്കപ്പെടും...പിന്നെ പഴയ അനിസ്പ്രേയുടെ പരസ്യം പോലെയാകും കേരളത്തിലെ പാർട്ടിയുടെ അവസ്ഥ... വല്ലാത്തൊരു അവസ്ഥതന്നെ എന്റെ അയ്യപ്പാ...